യുവാവ്‌ എലിപ്പനി ബാധിച്ചു മരിച്ചു

കൽപറ്റ-യുവാവ്‌ എലിപ്പനി ബാധിച്ച്‌ മരിച്ചു. മക്കിയാട്‌ പാലേരി കോളനിയിൽ ഗോപാലനാണ് (40)കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിൽ മരിച്ചത്.പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്‌.സിയിൽ ചികിത്സ നേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ്‌  അവിവാഹിതനായ ഗോപാലൻ.സഹോദരങ്ങൾ: ചന്ദ്രൻ, വൽസല.

0Shares

Leave a Reply

Your email address will not be published.

Social profiles