ബീ ക്രാഫ്റ്റ് ഹണി സാരഥികള്‍ പുരസ്‌കാരം എറ്റുവാങ്ങി

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എക്‌സലന്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ബീ ക്രാഫ്റ്റ് ഹണി മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മദാരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജ്മ ഉസ്മാന്‍ എന്നിവര്‍ക്കു മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിക്കുന്നു.

വൈത്തിരി: വിവരാവകാശ കൗണ്‍സിലും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും സംയുക്തമായി തൊടുപുഴയില്‍ സംഘടിപ്പിച്ച
സംസ്ഥാനതല ഉപഭോക്തൃ സംഗമത്തില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എക്‌സലന്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് പഴയ വൈത്തിരിയിലെ ബീ ക്രാഫ്റ്റ് ഹണി മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മദാരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജ്മ ഉസ്മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമ്മാനിച്ചു. ഇരുവരെയും മന്ത്രി പൊന്നാട അണിയിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെംബര്‍ പ്രിന്‍സ് തെക്കന്‍ പ്രസംഗിച്ചു.
തേന്‍ വിപണന രംഗത്തെ വിശ്വാസ്യതയാണ് ബീ ക്രാഫ്റ്റ് ഹണിയെ പുരസ്‌കാരത്തിനു അര്‍ഹമാക്കിയത്. ബീ ക്രാഫ്റ്റിന്റെ ടൂറിസം സംരംഭമാണ് പഴയ വൈത്തിരിയിലെ ഹണി മ്യൂസിയം പ്രൊജക്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles