മുട്ടില്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍

കല്‍പറ്റ: മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. മുട്ടില്‍ സൗത്ത് ഇടത്തോള കൊറ്റേശേരി ഇ.കെ.സക്കീറിനെയാണ് (39) കല്‍പറ്റ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.അനില്‍കുമാര്‍, കെ.കെ.ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ജോണി, ജോഷി തുമ്പാനം, പി.എസ്. സുഷാദ്, പി.ഡി.അരുണ്‍, കെ.കെ.സുധീഷ്, എം.ജെ.ഷിനോജ്, അനന്തു മാധവന്‍, എ.ആര്‍.ആഷിക്, ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.
കോളേജ് ഗേറ്റിനു സമീപം കഞ്ചാവ് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 310 ഗ്രാം കഞ്ചാവും 7,000 രൂപയും ഇയാളില്‍നിന്നു പിടിച്ചെടുത്തു. കഞ്ചാവ് വില്‍പനയ്ക്കു ഉപയോഗപ്പെടുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു. കോളേജിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് വിദ്യാര്‍ഥകള്‍ക്ക് കഞ്ചാവ് കൈമാറുകയാണ് സക്കീറിന്റെ രീതി.

0Shares

Leave a Reply

Your email address will not be published.

Social profiles