വള്ളിയൂര്‍ക്കാവ് ട്രേഡ് ഫെയര്‍: ക്രമക്കേട് അന്വേഷിക്കണം-ബി.ജെ.പി

മാനന്തവാടി: ശ്രീ വള്ളിയൂര്‍കാവ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശന-വിപണന മേളയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നു ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം, കെ.ശരത്ത് കുമാര്‍, ഇ.എ.മഹേഷ്, നിധീഷ് ലോകനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്സവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രദര്‍ശന-വിപണന മേളയുടെ
ലേലത്തുക ദേവസ്വത്തിന് ലഭിച്ചില്ല. മാര്‍ച്ച് 30ന് കരാറുകാരന്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങി. ദേവസ്വത്തിന്റെ പണം ചില സൊസൈറ്റികളില്‍ നടപടിക്രമങ്ങള്‍ മറികടന്ന് നിക്ഷേപിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles