വൃദ്ധയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ച: പ്രതിക്കു 20 വര്‍ഷം കഠിന തടവ്

കല്‍പറ്റ: സുഖമില്ലാത്ത മകനൊപ്പം താമസിക്കുന്ന വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയെ 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. വണ്ടിയാമ്പറ്റയിലെ ലീലാകൃഷ്ണനെ(ഇപ്പോള്‍ 71 വയസ്സ്) അരിവാളിനു വെട്ടി പരിക്കേല്‍പ്പിച്ചു മാല കവര്‍ന്ന കേസിലാണ് പ്രതി ഇടത്തുംകുന്ന് പ്രഭാകരനെ(50) അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജകുമാര ശിക്ഷിച്ചത്. ഭവന ഭേദനത്തിനും കവര്‍ച്ചയ്ക്കും 10 വര്‍ഷം വീതമാണ് കഠിന തടവ്. 10,000 രൂപ പിഴയും അടയ്ക്കണം. 2018 ജൂലൈ 19നു പുലര്‍ച്ചെയാണ് കേസിനു ആസ്പദമായ സംഭവം. അടുക്കളയുടെ ജനല്‍ക്കമ്പികള്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി ശുചിമുറിയില്‍ ഒളിച്ചിരുന്നാണ് ലീലാകൃഷ്ണനെ ആക്രമിച്ചു മാല കവര്‍ന്നത്. അന്നത്തെ കമ്പളക്കാട് എസ്.ഐ.അജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles