ബഫര്‍ സോണ്‍: സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം-കെ.വി.വി.ഇ.എസ്

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നതു ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണമെന്നു വ്യാപാരി വ്യവസായി ഏകേപന സമിതി വയനാട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ബത്തേരി മുനിസിപ്പാലിറ്റിയിലെയും നൂല്‍പുഴ, നെന്‍മേനി, പൂതാടി, തിരുനെല്ലി, പൊഴുതന, തരിയോട്, വൈത്തിരി പഞ്ചായത്തുകളിലെയും നിരവധി പ്രദേശങ്ങള്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലാണെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രൂ, കെ.ഉസ്മാന്‍, കെ.കുഞ്ഞിരായിന്‍ ഹാജി, കെ.ടി.ഇസ്മയില്‍, നൗഷാദ് കാക്കവയല്‍,ജോജിന്‍ ടി.ജോയ്, മാത്യു തോമസ്, കമ്പ അബ്ദുല്ല ഹാജി, പി.വി.മഹേഷ്, കെ.കെ.അമ്മദ്, എം.വി.സുരേന്ദ്രന്‍, രവീന്ദ്രന്‍ കമ്പളക്കാട്, പി.വൈ. മത്തായി, സന്തോഷ്‌കുമാര്‍, ഉണ്ണി കാമിയോ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles