ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പാമേള നടത്തി

കല്‍പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ വായ്പാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ വായ്പാമേള നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രികട് ഓഫീസര്‍ ഇ.കെ.രഞ്ജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍. കനറ ബാങ്ക് സൗത്ത് മേഖല അസി.ജനറല്‍ മാനേജര്‍ വി.സി.സത്യപാല്‍, നബാര്‍ഡ് ഡി.ഡി.എം വി.ജിഷ, വിവിധ ബാങ്കുകളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കിംഗ് അനുബന്ധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ.ശശിധരന്‍ നായര്‍, വി.സിന്ധു, കെ.അസീസ് കുരുടന്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മേളയില്‍ വിവിധ സ്‌കീമുകളിലായി 82 കോടി രൂപയുടെ വായ്പ അനുവദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles