ഡോക്ടര്‍ ഹംന നാജിയക്ക് ആദരം

നീറ്റ് പി.ജി. പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഉന്നത വിജയം നേടിയ മുട്ടില്‍ സ്വദേശിനി ഡോ: ഹംന നാജിയക്ക് എം.സി.എഫ് പബ്ലിക് സ്‌കൂളിന്റെ ഉപഹാരം ഡബ്ല്യൂ.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ നല്‍കുന്നു

കല്‍പറ്റ: നീറ്റ് പി.ജി. പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഉന്നത വിജയം നേടിയ മുട്ടില്‍ സ്വദേശിനി ഡോ: ഹംന നാജിയയെ കല്‍പറ്റ എം.സി.എഫ് പബ്ലിക് സ്‌ക്കൂള്‍ മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എയും സംയുക്തായി ആദരിച്ചു. ഡബ്ല്യൂ.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ ഹംന നാജിയക്ക് ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ നീതു ജെ.ജെ അദ്ധ്യക്ഷത വഹിച്ചു. ഡോ: മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ: വാസിഫ് മായന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.മുസ്തഫ ഫാറൂഖി, അഡ്വ.കെ.എ അയ്യൂബ്, കെ.എം ഷബീര്‍ മുഹമ്മദ്, നജീബ് കാരാടന്‍, സുനിത ശ്രീനിവാസ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles