ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ സസ്യോദ്യാന പദ്ധതിക്ക് തുടക്കമിട്ടു

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് വികസിപ്പിക്കുന്ന സസ്യോദ്യാന പദ്ധതിയുടെ ഉദ്ഘാടനം കോളജ് എക്സിക്യുട്ടിവ് ട്രസ്റ്റി യു. ബഷീറിന് വൃക്ഷത്തൈ നല്‍കി എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. മധുര സ്വാമിനാഥന്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാന പദ്ധതിക്ക് തുടക്കമിട്ടു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്സാണ് സസ്യോദ്യാന പദ്ധതിയുടെ നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആര്‍എഫ്) പങ്കാളിത്തത്തോടെ മൂന്നേക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എംഎസ്എസ്ആര്‍എഫ് ചെയര്‍പേഴ്സണും ബംഗലൂരു ഇന്ത്യന്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
സസ്യങ്ങള്‍, വൃക്ഷങ്ങള്‍, പൂക്കള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളോടെ ഒരുക്കുന്ന നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്കും സസ്യശാസ്ത്രജ്ഞര്‍ക്കും ഹോര്‍ട്ടികള്‍ച്ചറിസ്റ്റുകള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ സസ്യങ്ങളും ഉദ്യാനത്തില്‍ നട്ടുപിടിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഉദ്യാനം തയ്യാറാകും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, എക്സിക്യുട്ടിവ് ട്രസ്റ്റി യു. ബഷീര്‍, എംഎസ്എസ്ആര്‍എഫ് സീനിയര്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ഹരിഹരന്‍, കമ്യൂണിറ്റി ആഗ്രോബയോഡൈവേഴ്സിറ്റി സെന്റര്‍ ഡയറക്ടര്‍ ഡോ. ഷക്കീല തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സമ്മാനിച്ച ചെടിത്തൈകള്‍ ഗാര്‍ഡന്‍ അധികൃതര്‍ നട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles