ബഫര്‍സോണ്‍: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം-കെ.ആര്‍.എഫ്.എ

കല്‍പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു കേരള റിട്ടെയില്‍ ഫുട്വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളെ പിന്തണയ്ക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് കെ.സി.അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറര്‍ കെ.കെ.നിസാര്‍, കെ.മുഹമ്മദ് ആസിഫ്, യു.വി.മഹബൂബ്, ഷമീം പാറക്കണ്ടി, ഷിറാസ് ബത്തേരി,ബഷീര്‍ കാട്ടിക്കുളം, ഉമ്മര്‍, അനസ് ബത്തേരി, സുരേഷ് കേണിച്ചിറ, റിയാസ്, അബൂബക്കര്‍ മീനങ്ങാടി, ഇല്യാസ്, ലത്തീഫ് മേപ്പാടി, ഷമീര്‍ അമ്പലവയല്‍, സുധീഷ് പടിഞ്ഞാറത്തറ, ഷൗക്കത്തലി മീനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles