പാഴ്‌വസ്തു വ്യാപാര മേഖലയെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണം

കേരള സ്‌ക്രാബ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുത്തു മൗലവി പട്ടാമ്പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: പാഴ്‌വസ്തു വ്യാപാര മേഖലയെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുക, ഈ മേഖലയിലേക്ക് കുത്തക കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് തടയുക, ഈ മേഖലയിലെ ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കേരള സ്‌ക്രാബ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുത്തു മൗലവി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.എച്ച്. അസ്‌കര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി. ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.വി. ഹാരീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സാദിഖ് മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രജീഷ് കുമാര്‍, ടി.പി. ലത്തീഫ് പനമരം, ജില്ലാ രക്ഷാധികാരി ടി. റസാഖ്, കെ.പി.ഹാരീസ്, പി.ഹാരിഫ്, പി.കെ. ഹനീഫ സംസാരിച്ചു. കല്‍പറ്റ മേഖലാ സെക്രട്ടറി പി.വി. അഷ്‌റഫ് നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles