വാടക വീട് കേന്ദ്രീകരിച്ചു മയക്കുമരുന്നു വ്യാപാരം: രണ്ടു യുവാക്കള്‍ പിടിയില്‍

മാരിമുത്തു, അശ്വന്ത്

ബത്തേരി: വാടകവീട് കേന്ദ്രീകരിച്ചു മയക്കുമരുന്നു വ്യാപാരം നടത്തിവരികയായിരുന്ന രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മാനന്തവാടി ക്ലബ്കുന്ന് ഗുരുനിവാസില്‍ മാരിമുത്തു(22), പൂതാടി പുളിഞ്ചോട് പെരുമ്പാട്ട് അശ്വന്ത്(23) എന്നിവരെയാണ് ബത്തേരി കൈവെട്ടമൂലയിലെ വാടകവീട്ടില്‍നിന്നു വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. പ്രതികളില്‍നിന്നു 1.3 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു. മാരകയിനം മയക്കുമരുന്നാണിത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles