കോട്ടത്തറയില്‍ വികസന സെമിനാര്‍ നടത്തി

കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാജ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കോട്ടത്തറ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ് പദ്ധതി അവതരണം നടത്തി. വൈസ് പ്രസിഡന്റ് പി.എ.നസീമ, ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷന്‍ മെമ്പര്‍ എന്‍.സി.പ്രസാദ്, പി.എസ്.അനുപമ, ഇ.കെ. വസന്ത, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി.സുരേഷ്, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി നിര്‍ലഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉദ്യോഗസ്ഥരെയും വിവിധ ഓഫീസുകളില്‍നിന്നു വിരമിച്ച ജീവനക്കാരെയും ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles