സംരംഭകര്‍ക്കായി ശില്‍പശാല നടത്തി

സംരംഭകര്‍ക്കായി പൊഴുതനയില്‍ സംഘടിപ്പിച്ച ശില്‍പശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സംരംഭകര്‍ക്കു ബോധവല്‍ക്കരണം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊഴുതനയില്‍ ഏകദിന ശില്‍പശാല നടത്തി. പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബൈദ പരീത് അധ്യക്ഷയായി. വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍.അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പറ്റ വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി, ഫഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന ഷംസുദീന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ അനില്‍, വ്യവസായ വകുപ്പ് പ്രതിനിധി നിതിന്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ക്ലാസ് നടന്നു. 50 ഓളം പേര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles