‘സ്പര്‍ശം’ പദ്ധതിയുമായി കേരള വെറ്ററിനറി സര്‍വകലാശാല

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല പൂക്കോട് കാമ്പസില്‍ സ്പര്‍ശം പദ്ധതി ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ചെറിയ ഇനം മ്യഗങ്ങളെ വളര്‍ത്തി ഉപജീവനം നയിക്കുന്ന കര്‍ഷകര്‍ക്കായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ‘സ്പര്‍ശം’ പദ്ധതി. സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന സംരംഭകത്വ വിഭാഗം നടപ്പിലാക്കുന്ന പദ്ധതിയില്‍ പരിശീലനം മുതല്‍ വിപണനം വരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ ആദായകരമായ ആട്ടിന്‍ പാല്‍, മാംസ മുയല്‍ വിപണനം, സാമ്പത്തിക വികസനം, മ്യഗരോഗ്യം, ഏകാരോഗ്യം എന്നിവ പദ്ധതി ലക്ഷ്യമാണ്.
പദ്ധതിയുടെ ഭാഗമായി പൊഴുതന പഞ്ചായത്തിലെ വയനാട് അഗ്രി മാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനിയില്‍പ്പെട്ട 150 ഓളം ആട് കര്‍ഷകരില്‍ 30 പേര്‍ക്കു ആദ്യഘട്ടം പരിശീലനം നല്‍കി. ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ.ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു പഠനസഹായി വിതരണം നിര്‍വഹിച്ചു. വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.വി.ദിവാകരന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.കെ.ബേബി, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ജിഷ, ഡറയി ഡവലപ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു. ഡോ.ജോണ്‍ അബ്രഹാം, ഡോ.രതീഷ്, ഡോ.ദീപക് മാത്യു എന്നിവര്‍ പരിശീലനത്തിന് നേത്യത്വം നല്‍കി. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡോ.ടി.എസ്.രാജീവ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജോണ്‍ അബ്രഹാംനന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles