ഓടപ്പള്ളം സ്‌കൂളില്‍ ഓപ്പണ്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്തു

ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിലെ സംസ്‌കൃതി ഓപ്പണ്‍ തിയറ്റര്‍.

സുല്‍ത്താന്‍ബത്തേരി: ഓടപ്പള്ളം ഗവ.ഹൈസ്‌കൂളില്‍ സംസ്‌കൃതി ഓപ്പണ്‍ തിയറ്റര്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി നിര്‍മിച്ച സ്‌കൂള്‍ ഐക്കണിന്റെ പ്രകാശനം നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോം ജോസ്, കെ .റഷീദ്, ഷാമില ജുനൈസ്, സാലി പൗലോസ്, കൗണ്‍സിലര്‍മാരായ പ്രിയ വിനോദ്, വത്സ ജോസ്, എസ്. രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം എ.ബി. അഖില, എഇഒ ജോളിയമ്മ മാത്യു, പ്രധാനധ്യാപിക കെ. കമലം, ഡയറ്റ് പ്രതിനിധി സതീഷ് കുമാര്‍, അബ്ദുള്‍ നാസര്‍, ഫാ.ജയിംസ് മലേപ്പറമ്പില്‍, ബെറ്റി ജോര്‍ജ്, എം.സി. ശരത് എന്നിവര്‍ പ്രസംഗിച്ചു. നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായാണ് ഓപ്പണ്‍ തിയറ്റര്‍ സജ്ജമാക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles