പ്രവാചകനിന്ദ: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ റാലി നടത്തി

പോപ്പുലര്‍ ഫ്രണ്ട് മാനന്തവാടിയില്‍ നടത്തിയ റാലി.

മാനന്തവാടി: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ തുറുങ്കിലടക്കണമെന്ന് ആവിശ്യപ്പെട്ടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി
വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. എരുമത്തെരുവില്‍ ആരംഭിച്ച റാലി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. പ്രതിഷേധ സംഗമത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ശിഹാബ് സഅദി പ്രസംഗിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയും സമാധാന അന്തരീക്ഷവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ആര്‍.എസ്.എസിനെതിരെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ടി.നാസര്‍, എം.വി.നൗഫല്‍, യു.കെ.സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles