കെ.അമ്മിണിക്ക് ബേബി പോള്‍ സ്മാരക പുരസ്‌കാരം

കല്‍പറ്റ: പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ചിരുന്ന ബേബി പോളിന്റെ സ്മരാര്‍ഥമുള്ള പുരസ്‌കാരത്തിനു ഈ വര്‍ഷം സാമൂഹിക പ്രവര്‍ത്തക കെ.അമ്മിണിയെ തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നടത്തന്ന ഇടപെടലുകളാണ് അമ്മിണിയെ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്. 5001 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 14ന് ഉച്ചകഴിഞ്ഞു രണ്ടിനു കല്‍പറ്റ എം.ജി.ടി. ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ റിട്ട.ഐ.ടി.ഡി.പി ഓഫീസര്‍ കെ.സി ചെറിയാന്‍ സമ്മാനിക്കും. ഡോ.ടി.ആര്‍.സുമ ‘സമകാലിക ആദിവാസി ജീവിതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles