യൂത്ത് ലീഗ് ലുക്ക്ഔട്ട് നോട്ടീസ് പതിക്കല്‍ സമരം നടത്തി

വയനാട് ജില്ലാ പോലീസ് ആസ്ഥാന പരിസരത്ത് യൂത്ത്ലീഗ് ലുക്ക്ഔട്ട് നോട്ടീസ് പതിക്കല്‍ സമരം ജില്ലാ പ്രസിഡന്റ് എം.പി.നവാസ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുകയും കുടുംബങ്ങള്‍ക്കെതിരേ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ വിശദീകരണം നല്‍കാതെ ഒളിച്ചുകളി നടത്തുന്ന മുഖ്യമന്ത്രിക്കെതിരേ യൂത്ത്ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയ പരിസരത്തു ലുക്ക്ഔട്ട് നോട്ടീസ് പതിക്കല്‍ സമരം നടത്തി. പ്രകടനമായി എത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകരെ പോലീസ് എസ്.പി ഓഫീസ് പരിസരത്ത് തടഞ്ഞു. തുടര്‍ന്നു നടത്തിയ സമരം ജില്ലാ പ്രസിഡന്റ് എം.പി.നവാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ് അധ്യക്ഷത വഹിച്ചു. സി.ടി.ഹുനൈസ്, സമദ് കണ്ണിയന്‍, സി.ഷിഹാബ്, സി.കെ.ഗഫൂര്‍ പടിഞ്ഞാറത്തറ, ഇ.പി.ജലീല്‍, ലത്തീഫ് നെടുങ്കരണ, ലുഖ്മാനുല്‍ ഹഖീം വി.പി.സി, ഷമീര്‍ മീനങ്ങാടി, നൗഫല്‍ കക്കയത്ത്, റിയാസ് പാറോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles