മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം-ഒ.ആര്‍.കേളു എം.എല്‍.എ

മാനന്തവാടിയില്‍ ജനതാദള്‍ (എസ്) നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ അഖണ്ഡത കത്തുസൂക്ഷിക്കാനും ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലേതെന്നു ഒ.ആര്‍.കേളു എം.എല്‍.എ. ‘മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ജനതാദള്‍ (എസ്) നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനതാദള്‍(എസ്0ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട മുഖ്യപ്രഭാഷണം നടത്തി.
ഡോ.എ.പി.അനില്‍, ജുനൈദ് കൈപ്പാണി, സുബൈര്‍ കടന്നോളി, കെ.അസീസ്, സി.പി.റഹീസ്, പുത്തൂര്‍ ഉമ്മര്‍, ഷബീറലി വെള്ളമുണ്ട, അസീം പനമരം, രാജന്‍ ഒഴക്കോടി, ലോകനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles