സംസ്‌കാരിക അരാജകത്വം വര്‍ധിക്കുന്നത് രാജ്യത്തിന് അപകടം-കെ.എന്‍.എം

കെ.എന്‍.എം വയനാട് ജില്ലാ കണ്‍വന്‍ഷന്‍ കല്‍പറ്റയില്‍ കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കായക്കൊടി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിനും സദാചാര സംസ്‌കൃതിക്കും കോട്ടമുണ്ടാക്കുന്ന രീതിയില്‍ സാംസ്‌കാരിക അരാജകത്വം വര്‍ധിക്കുന്നത് അത്യന്തം അപകടകരമാണെന്ന് കെ.എന്‍.എം വയനാട് ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കായക്കൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി ആസൂത്രണം ചെയ്ത രൂപരേഖ അവതരണം കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം.ടി.അബ്ദുസമദ് സുല്ലമി നിര്‍വഹിച്ചു. ഐ.എസ്.എം പ്രവര്‍ത്തന പദ്ധതി സംസ്ഥാന പ്രതിനിധി റഹ്‌മത്തുള്ള സലഫി വിശദീകരിച്ചു.
സി.കെ.ഉമ്മര്‍, കെ.എം.കെ ദേവര്‍,ോല, സയ്യിദലി സ്വലാഹി, സി.കെ.ഷാന്‍ ബക്കര്‍, ഫവാസ് മേപ്പാടി, ഫാത്തിമ ഇക്ബാല്‍,അബ്ദുറഹ്‌മാന്‍ സുല്ലമി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles