ബഫര്‍ സോണ്‍: യോജിച്ച പ്രക്ഷോഭം വേണം-ടി.സിദ്ദീഖ് എം.എല്‍.എ

കല്‍പറ്റയില്‍ യു.ഡി.എഫ് പ്രതിഷേധ സംഗമം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ വയനാടന്‍ ജനതയുടെ യോജിച്ച പ്രക്ഷോഭം വേണമെന്നു ടി.സിദ്ദീഖ് എം.എല്‍.എ. ഏകപക്ഷീയമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വയനാടന്‍ ജനതയുടെ പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ബഫര്‍സോണ്‍ ദൂരപരിധി പുനര്‍നിര്‍ണയിക്കുക, വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംഗമം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.പി.എ കരീം, പി.പി.ആലി, ടി.ജെ.ഐസക്, ടി.ഹംസ, ജി.വിജയമ്മ ടീച്ചര്‍, സലീം മേമന, മാണി ഫ്രാന്‍സിസ്, എം.എ.ജോസഫ്, സി.ജയപ്രസാദ്, ബിനു തോമസ്, നജീബ് കരണി, പോള്‍സണ്‍ കുവക്കല്‍, പി.കെ.അബ്ദു റഹ്‌മാന്‍, യഹിയാഖാന്‍ തലക്കല്‍, ഗിരീഷ് കല്‍പറ്റ, ബി.സുരേഷ്ബാബു, പി.എം.ജോസ്, പി.വി.വേണുഗോപാല്‍, ഉഷ തമ്പി, പി.പുഷ്പലത, അലവി വടക്കേതില്‍, എം.പി.നവാസ്, സി.എ.അരുണ്‍ദേവ് , ഹര്‍ഷല്‍ കൊന്നാടന്‍, ജിജോ പൊടിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles