വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പറ്റ: വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു വയനാട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ പൊതുവെ ഹര്‍ത്താല്‍ പൂര്‍ണമാണ്. നഗരങ്ങളില്‍ ചെറുതും വലുതും അടക്കം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ടാക്‌സികളും ഓട്ടോ റിക്ഷകളും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായാണ് നിരത്തിലിറങ്ങുന്നത്. ഹര്‍ത്താല്‍ ആണെന്നു അറിയാതെ ജില്ലയിലെത്തിയ ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടു. ഞായറാഴ്ച അവധിയായിതിനാല്‍ ഓഫീസുകളെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയില്‍ എവിടെയും ഇതുവരെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്‍പറ്റയും ബത്തേരിയും മാനന്തവാടിയും ഉള്‍പ്പെടെ പ്രധാന ടൗണുകളില്‍ പോലീസ് ജാഗ്രതയിലാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ 16നു യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles