17ന് ബത്തേരിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റം കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ 17ന് ഉച്ചയ്ക്ക് 2 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ‘സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍’ വിളിച്ചു ചേര്‍ക്കും. ജില്ലയേയും നഗരസഭയെയും പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ പരിപൂര്‍ണ പിന്തുണ നല്‍കുവാനും എന്നും ജനങ്ങള്‍ക്കൊപ്പം ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തികള്‍ക്കും മുന്നില്‍ നിന്ന് നയിക്കുവാനും പ്രിയപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഐക്യത്തോടെ നിന്ന് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കും വരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നഗരസഭ നേതൃത്വം നല്‍കുമെന്ന് ചെയര്‍മാന്‍ ടി.കെ രമേശ് പറഞ്ഞു.
നേരത്തേ നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് ഉത്തരവ് പിന്‍വലിക്കാന്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles