ഡി.വൈ.എഫ്.ഐ പഠനക്യാമ്പ് സമാപിച്ചു

കല്‍പറ്റ: ഡി.വൈ.എഫ്.ഐ മേപ്പാടി കുന്നമ്പറ്റയില്‍ സംഘടിപ്പിച്ച ദ്വിദിന വയനാട് ജില്ലാ പഠന ക്യാമ്പ് സമാപിച്ചു. ഒരു വര്‍ഷം നീളുന്ന ലഹരിവിരുദ്ധ കാമ്പയിനു ക്യാമ്പില്‍ രൂപം നല്‍കി. നവകേരള സൃഷ്ടിയും യുവജനങ്ങളും, നവലിബറല്‍ ഹിന്ദുത്വവും ഇടതുപക്ഷവും, ‘ലഹരിക്കെതിരെ യുവത’എന്നീ വിഷയങ്ങളില്‍ യഥാക്രമം അഡ്വ.കെ.എസ്.അരുണ്‍കുമാര്‍, സി.എസ്.ശ്രീജിത്, എക്‌സൈസ് ഓഫീസര്‍ കെ.കെ.സമീര്‍ എന്നിവര്‍ ക്ലാസെടുത്തു. സമാപന സെഷനില്‍ ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.റഫീഖ്, കല്‍പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീന്‍, കെ.വിനോദ്, മാത്യു, മന്‍സൂര്‍, രാജന്‍, ഹാരിസ്, രതീഷ്, പ്രണവ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles