പരിസ്ഥിതി ലോല മേഖല: സര്‍ക്കാര്‍ നടപടിയെ രാഹുല്‍ഗാന്ധി സ്വാഗതം ചെയ്യണം-എല്‍.ഡി.എഫ്

കല്‍പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രാഹുല്‍ഗാന്ധി എം.പി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നു എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ബഫര്‍ സോണ്‍ പരിധിയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനു എം.പി കേന്ദ്ര മന്ത്രാലയത്തിനു കത്ത് അയയ്ക്കണം. വനാതിര്‍ത്തിക്കു പുറത്ത് ബഫര്‍ സോണ്‍ ഉണ്ടാകരുതെന്നാണ് എല്‍.ഡി.എഫ് നിലപാട്. കുറഞ്ഞത് ഒരു കിലോമീറ്റര്‍ എന്ന സുപ്രീം കോടതി വിധി വന്നയുടന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രിയും വനം മന്ത്രിയും ആവര്‍ത്തിച്ചതാണ്. എംപവേഡ് കമ്മിറ്റിയെ സമീപിക്കുകയുമുണ്ടായി. ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ എംപവേഡ് കമ്മിറ്റിയെ സമീപിക്കണമെന്ന ആവശ്യവുമായി എം.പി മുഖ്യമന്ത്രിക്കു കത്തയച്ചത്. ഇതിനെയാണ് എല്‍.ഡി.എഫ് വിമര്‍ശിച്ചത്. വനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായിട്ടും കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കാന്‍ എന്തുകൊണ്ടു തയാറാകുന്നില്ലെന്നു രാഹുല്‍ഗാന്ധി വ്യക്തമാക്കണം. എം.പി എന്ന നിലയില്‍ പ്രശ്‌ന പരിഹാരത്തിനു അദ്ദേഹം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. എന്നാല്‍ എല്ലാ പ്രശ്നവും സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണമെന്ന നിലപാടാണ് എം.പി സ്വീകരിക്കുന്നത്. ഇതു അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles