മികച്ച ശാഖക്കുള്ള പുരസ്‌കാരം കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിക്ക്

ചെറുപുഷ്പ മിഷന്‍ ലീഗ് 2021-22 വര്‍ഷത്തെ മികച്ച ശാഖക്കുള്ള പുരസ്‌കാരവുമായി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് കല്ലോടി

കല്ലോടി: ചെറുപുഷ്പ മിഷന്‍ ലീഗ് 2021-22 വര്‍ഷത്തെ മികച്ച ശാഖക്കുള്ള പുരസ്‌കാരം രണ്ടാം തവണയും നേടി കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച്. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തില്‍ മികച്ച ശാഖയ്ക്ക് ഉള്ള ട്രോഫി മാനന്തവാടി രൂപത ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ കൈമാറി. കല്ലോടി ഫൊറോന വികാരി ഫാ. ബിജു മാവറ, അസി. വികാരി ഫാ. ജെറിന്‍ പൊയ്കയില്‍, മുന്‍ അസി. വികാരി ഫാ. നിധിന്‍ അലക്കാത്തടത്തില്‍, ശാഖ പ്രസിഡന്റ് ഡാനിഷ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിന്‍സ എഫ്‌സിസി എന്നിവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles