101 വൃക്ഷ തൈകള്‍ നട്ട് തവിഞ്ഞാല്‍ സെന്റ് തോമസ് യുപി സ്‌കൂള്‍

തവിഞ്ഞാല്‍: സെന്റ് തോമസ് യുപി സ്‌കൂള്‍ പരിസരത്ത് 101 വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിച്ചു. സ്‌കൂളില്‍ പുതിയതായി രൂപീകരിച്ച ഹരിതസേന ക്ലബിന്റെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡന്റ് ജെനീഷ് കൈതക്കല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ഹരിത സേന ക്ലബ് അംഗങ്ങള്‍ക്ക് ഹരിത യൂണിഫോം വിതരണം ചെയ്തു. വൃക്ഷത്തൈകളുടെ പരിപാലനത്തിനുള്ള ചുമതല ക്ലബ് അംഗങ്ങളെ ഏല്‍പ്പിച്ചു. ഇ.എം. അന്നമ്മ, മിഥുന ജോസ്, അമല്‍ജിത്ത് സെബാസ്റ്റ്യന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles