പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്: മഹല്ല് തല പ്രചാരണവുമായി എസ്.എം.എഫ്

എസ്.എം.എഫ് സുല്‍താന്‍ ബത്തേരി താലൂക്കിലെ പഞ്ചായത്ത്തല ശില്പശാല ചീരാലില്‍ കണക്കയില്‍ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു

സുല്‍ത്താന്‍ ബത്തേരി: വിജയത്തുടക്കം വിവാഹത്തിലൂടെ എന്ന പ്രമേയവുമായി സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് മഹല്ലുകളില്‍ നിര്‍ബന്ധമാക്കാനുതകുന്ന വിതം മഹല്ല് കമ്മിറ്റി മെമ്പര്‍മാരേയും ഖതീബുമാരേയും പങ്കെടുപ്പിച്ചുള്ള ‘പി.എം.സി വര്‍ക്ക് ഷോപ്പ്’ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പഞ്ചായത്ത് തലപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചീരാല്‍ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ ക്യാമ്പസില്‍ നടന്ന ക്യാമ്പില്‍ മേഖല പ്രസിഡന്റ് കെ.സി. കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് താലൂക്ക് സെക്രട്ടറി കണക്കയില്‍ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മൂന്ന് സെഷനുകളായി നടന്ന ക്യാമ്പിന് താലൂക്ക് പ്രസിഡന്റ് ഉമര്‍ നിസാമി, ടി.മുഹമ്മദ്, അസീസ് മാസ്റ്റര്‍ അണ്ടൂര്‍ നേതൃത്വം നല്‍കി. മേഖല എസ്.എം.എഫ് സെക്രട്ടരി അബ്ദുല്‍ കരീം ചീരാല്‍ സ്വാഗതവും സാജിദ് മാസ്റ്റര്‍ കൊഴുവണ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles