ഐ.ജി കോളജില്‍ മെഗാ ജോബ് ഫെയര്‍ ബുധനാഴ്ച

പനമരം: പനമരം കാപ്പുംച്ചാലിലെ ഡബ്ല്യു.എം.ഒ ഐ.ജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബുധനാഴ്ച മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. കോഴിക്കോട് കരിയര്‍ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ മണപ്പുറം ഫിനാന്‍സ്, ഖത്തര്‍ ബേസ്ഡ് സഫാരി ഗ്രൂപ്പ്, പാരിസണ്‍സ് ഗ്രൂപ്പ്, അന്താരാഷ്ട്ര ഹൈപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍, റിസോര്‍ട്ട് ശൃംഖലകള്‍, തായ്, പാണ്ട ഫുഡ് പ്രോഡക്ട്‌സ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ജില്ലക്കകത്തും പുറത്തുമുള്ള പ്ലസ് ടു, ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കോളജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ബയോഡാറ്റയും ഫോട്ടോ ഐ.ഡി കാര്‍ഡും സഹിതം എത്തിച്ചേരേണ്ടതാണ്. ജോബ് ഫെയറിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലനത്തിന് ഫസലുല്‍ ഹഖ്, മജീദ് മുത്തേടം, റാഷിദ് ടി. എം എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles