വയറിളക്ക രോഗ നിയന്ത്രണം: ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച

കല്‍പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ‘വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാലണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 10ന് വരദൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ സര്‍വ്വയലന്‍സ് ഓഫീസര്‍ ഡോ. പി. ദിനീഷ് വിഷയാവതരണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി സന്ദേശവും നല്‍കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് ബാലന്‍ സി.സി തുടങ്ങിയവര്‍ സംസാരിക്കും. വാരാചരണത്തിന്റെ ഭാഗമായി വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles