ഹാന്‍ഡ്ലും ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ഇന്‍ഡ്യന്‍ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്ലും ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ലോമ കോഴ്സിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, സേലം(തമിഴ്നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി(ആന്ധ്രപ്രദേശ്) എന്നീ ഐ.ഐ.എച്ച്.ടികളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ജൂലൈ 1 ന് 15 വയസ്സിനും 23 വയസിനും മദ്ധ്യേ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപരിധി 25 വയസ്സ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസയോഗ്യത ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 12നകം iihtkannur.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 0497 2965390.

0Shares

Leave a Reply

Your email address will not be published.

Social profiles