സജീവന്‍ പി.മടക്കിമല സേവാദാള്‍ വയനാട് ജില്ലാ ചീഫ് ഓര്‍ഗനൈസര്‍

സജീവന്‍ പി.മടക്കിമല

കല്‍പറ്റ: കോണ്‍ഗ്രസ് സേവാദള്‍ വയനാട് ജില്ലാ ചീഫ് ഓര്‍ഗനൈസറായി സജീവന്‍ പി.മടക്കിമലയെ നിയമിച്ചു. സേവാദള്‍ സംസ്ഥാന ചീഫ് ഓര്‍ഗനൈസര്‍ രമേശന്‍ കരുവാശേരിയുടെ ശുപാര്‍ശയില്‍ ദേശീയ ചീഫ് ഓര്‍ഗനൈസര്‍ ലാല്‍ജി ദേശായിയാണ് നിയമനം നല്‍കിയത്. കമ്പളക്കാട് മടക്കിമല സ്വദേശിയാണ് സജീവന്‍. കെ.എസ്.യുവിലൂടെ പൊതുരംഗത്തു എത്തിയ സജീവന്‍ കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് ഒ.ബി.സി സെല്‍ ജില്ലാ വൈസ് പ്രസിഡന്റ്, ക്ഷീര കര്‍ഷക കോണ്‍ഗ്രസ് കല്‍പറ്റ ബ്ലോക്ക് പ്രസിഡന്റ്, പടിഞ്ഞാറത്തറ റബര്‍ ഉല്‍പാദക സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പോക്കാട്ട് പരേതരായ രാമന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ ഷീബയും അശ്വിന്‍, രാഹുല്‍, അഭിരാം എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles