ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഗ്രാമങ്ങളില്‍ എത്തിക്കണം: ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ആറാമത് ജില്ലാ സമ്മേളനം ഇന്ദിരാ പ്രിയദര്‍ശിനി നഗറില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമഗ്രാമാന്തരങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ എത്തിക്കാന്‍ ഗാന്ധിദര്‍ശന്‍ വേദി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെയും ദേശീയപ്രസ്ഥാനത്തെയുംകുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കേണ്ടത് മുതിര്‍ന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന്‍ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി. സജി തോമസ്, പി.ശോഭനകുമാരി, പി.ചന്ദ്രന്‍, ചിന്നമ്മ ജോസ്, മീനാക്ഷി രാമന്‍, അസീസ് മാടാല, സതീഷ്‌കുമാര്‍, ബെന്നി വട്ടപ്പറമ്പില്‍, പി.വി.ആന്റണി, എള്ളില്‍ മുസ്തഫ, ഷാന്റി ചേനപ്പാടി, ഗിരിജ സതീഷ്, ജി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയുടെ രക്തസാക്ഷിത്വദിനത്തില്‍ ആദരാഞ്ജലികളോടെ ആരംഭിച്ച സമ്മേളനത്തില്‍ ജില്ലയിലെ നിരവധി ഗാന്ധിയന്‍മാര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles