തിരുവാതിരകളി അവതരണവുമായി അസംപ്ഷന്‍ സ്‌കൂള്‍

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍മുറ്റത്ത് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച തിരുവാതിരകളി.

സുല്‍ത്താന്‍ബത്തേരി: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി അസംപ്ഷന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ തിരുവാതിരകളി അവതരിപ്പിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ 300 ഓളം കുട്ടികളാണ് തിരുവാതിരകളിയില്‍ പങ്കാളികളായത്. കേരളീയ വേഷമണിഞ്ഞ് ‘കൈതപ്പൂമണമെന്തോ ചഞ്ചലാക്ഷി…’ എന്ന വരികള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍മുറ്റത്ത് ചുവടുവച്ചത്. അധ്യാപകരായ ജീന, അഞ്ജലി, സോണിയ, ടീന, സാന്ദ്ര എന്നിവരാണ് കുട്ടികളെ തിരുവാതിരകളി അഭ്യസിച്ചത്. ആറു ദിവസങ്ങളിലായി ഒഴിവുസമയങ്ങളിലെ പരിശീലനമാണ് കുട്ടികള്‍ക്കു ലഭിച്ചതെന്ന് പ്രധാനാധ്യാപകന്‍ ബിനു തോമസ് പറഞ്ഞു. പ്രച്ഛന്നവേഷം, നാടന്‍പാട്ട് എന്നിവയുടെ അവതരണവും നടന്നു. പിടിഎ പ്രസിഡന്റ് ബിജു ഇടയനാല്‍, അധ്യാപകരായ ഷാജന്‍ സെബാസ്റ്റ്യന്‍, എം.എസ്. ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles