പട്ടികവര്‍ഗ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധം-കെ.ഡി.പി

കല്‍പറ്റ: ആദിവാസി കോളനികളില്‍ പുറമേനിന്നുള്ളവരുടെ പ്രവേശനത്തിനു അനുമതി നേടണമെന്ന പട്ടികവര്‍ഗ ഡയറക്ടറേറ്റിന്റെ മെയ് 12ലെ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്നു കേരള ദളിത പാന്തേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധീര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുറമേനിന്നുള്ള വ്യക്തികളും സംഘടനകളും ആദിവാസി ഊരുകളില്‍ പ്രവേശിക്കാന്‍ 14 ദിവസം മുമ്പ് അപേക്ഷ നല്‍കി ഐ.ടി.ഡി.പി ഓഫീസര്‍/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവരുടെ അനുമതി നേടണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് ആദിവാസികളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യ സ്വഭാവമുള്ളതാണ് ആദിവാസി ഊരുകള്‍. ഓരോ ഊരിനും മൂപ്പനുണ്ട്. മൂപ്പന്റെ അനുവാദം ഉണ്ടെങ്കില്‍ ആര്‍ക്കും ഊരില്‍ കടന്നുചെല്ലാം. ഗവേഷണത്തിന്റെ ഭാഗമായി ഊരുകളില്‍ എത്തുന്നവര്‍ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പട്ടികവര്‍ഗ വികസന ഓഫീസില്‍ നല്‍കണമെന്ന നിര്‍ദേശം പരിഹാസ്യമാണ്. ജനാധിപത്യവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കണെന്നും സുധീര്‍കുമാര്‍ ആവശ്യപ്പെട്ടു. കെ.ഡി.പി ജില്ലാ പ്രസിഡന്റ് കെ.വേലപ്പന്‍, സെക്രട്ടറി കെ.പി.രജിതന്‍, ജില്ലാ കൗണ്‍സില്‍ അംഗം പി.കെ.സുരേഷ് എന്നിവരും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles