പുല്‍പ്പള്ളി വിജയയില്‍ 1980 എസ്എസ്എല്‍സി ബാച്ച് സംഗമം 11ന്

പുല്‍പ്പള്ളി: വിജയ ഹൈസ്‌കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ച് സംഗമം ‘മധുരമീ ആകലനം’ എന്ന പേരില്‍ 11ന് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.എം. മോഹന്‍ദാസ്, കെ.യു. സുജാത, കെ.ജെ. പോള്‍, ഡോ.കെ.പി. സാജു, കെ.എം. ജോസഫ്, പി.എന്‍. സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിപ്പിച്ച അധ്യാപകരെ ആദരിക്കല്‍(ഗുരുവന്ദനം), സ്‌നേഹവിരുന്ന്, ഡിവിഷനില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പങ്കിടല്‍, സര്‍ഗസംഗമം എന്നിവ പരിപാടിയുടെ ഭാഗമാണ്. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് വിജയ ഹൈസ്‌കൂള്‍ ഹെഡ്്മിസ്ട്രസ് ജി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനാണ് സമാപനം.

0Shares

Leave a Reply

Your email address will not be published.

Social profiles