നീലഗിരി കോളജില്‍ സീറോ 2 മേക്കര്‍ ദ്വിദിന ശില്‍പശാല

താളൂര്‍: നീലഗിരി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ ഇന്നവേഷന്‍ സെല്‍ ക്ലബിന്റെ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. എം.ഐ.ടിയിലും, ഏഷ്യ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും വികസിപ്പിച്ചെടുത്ത സീറോ 2 മേക്കര്‍ എന്ന പ്രമേയത്തിന് കീഴില്‍, എം.ഐ.ടി അമേരിക്കയിലെ മുന്‍ വിസിറ്റിംഗ് സ്‌കോളറും, അമേരിക്കയിലെ എന്‍ക്യൂബ് ലാബ് സ്ഥാപകനും ചീഫ് മെന്റ്ററുമായ പ്രൊഫസര്‍ രാജേഷ് നായരാണ് ജൂണ്‍ 16, 17 ശില്‍പശാല നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിദ്യാര്‍ഥികള്‍ക്ക്, സംരംഭകത്വവുമായി ബന്ധപ്പെട്ട നൈപുണ്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായിയാണ് ഒരു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇത്തരം ശില്പശാല നടക്കുന്നത്. ശില്‍പശാലയിലൂടെ സാങ്കേതികവിദ്യയും ഡിസൈന്‍ പ്രക്രിയകളും, ഗവേഷണത്തിനുള്ള സ്വയം പഠന കഴിവുകള്‍, ത്രീഡി, സി.എ.ഡി. ത്രീഡി പ്രിന്റിംഗ്, പ്രോട്ടോടൈപ്പിംഗ് എന്നിവ ഉപയോഗിച്ച് ഭൗതിക ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന, ആര്‍ഡ്വിനോ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് സോഫ്റ്റ്വെയര്‍ പ്രോഗ്രാമിംഗ്, ഉല്‍പ്പന്ന ഫാബ്രിക്കേഷനും പിച്ചിംഗും എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈദഗ്ധ്യം നല്‍കി, സംരംഭക മേഖലയില്‍ അവരെ സജ്ജമാക്കാന്‍ ഉതകുന്ന വിധം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ രൂപകല്‍പന ചെയ്ത നൂതന ആശയങ്ങളുടെ പ്രകാശനം അവസാന ദിവസം ഉണ്ടാകും. ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് കോളേജിലെ ഐ.ഇ.ഡി.സി ക്ലബിന് കീഴില്‍ തുടര്‍ച്ചയായ തുടര്‍ പരിശീലനങ്ങളും ഒരുക്കുകയും ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles