പരിസ്ഥിതി ലോല മേഖല: എല്‍.ഡി.എഫ് സമരങ്ങള്‍ നാടകം-യു.ഡി.എഫ്

യു.ഡി.എഫ് ബത്തേരി നിയോജകമണ്ഡലം നേതൃയോഗം ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ നാടകമാണെന്നു യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം വിമര്‍ശിച്ചു. ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ യഥാസമയം ഇടപെടാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നു യോഗം ആരോപിച്ചു. ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍നിന്നു ഒഴിവാക്കണമെന്ന ആവശ്യവുമായും എല്‍.ഡി.എഫിന്റെ ഒളിച്ചുകളിക്കെതിരെയും രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ നടത്താനിരിക്കുന്ന റാലിയില്‍ നിയോജകമണ്ഡലത്തില്‍നിന്നു 10,000 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യു.ഡി.എഫ് വ്യാഴാഴ്ച നടത്തുന്ന ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ.അബ്രഹാം അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ടി.മുഹമ്മദ്, കെ.എല്‍.പൗലോസ്, എന്‍.എം.വിജയന്‍, പി.അയൂബ്, ടി.അസൈനാര്‍, പി.ഡി.സജി, ഡി.പി.രാജശേഖരന്‍, എന്‍.സി. കൃഷ്ണകുമാര്‍, നിസി അഹമ്മദ്, എന്‍.യു.ഉലഹന്നാന്‍, കെ.ഇ.വിനയന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, അമല്‍ ജോയി, ഷബീര്‍ അഹമ്മദ്, ഇബ്രഹിം ,ബാബു പഴുപ്പത്തുര്‍, സതീഷ് പുതിക്കാട്, ശ്രിജി ജോസഫ്, കുന്നത്ത് അഷ്‌റഫ്, സി.ടി.ചന്ദ്രന്‍, വി.എം.പൗലോസ്, ടി.എം.വിശ്വനാഥന്‍ ,നാരായണന്‍ നായര്‍, ടിജി ചെറുതോട്ടം, സണ്ണി വാകേരി, കെ.വിജയന്‍, സി.മണി, മൊയ്തീന്‍ ചുള്ളിയോട് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles