കണിയാമ്പറ്റ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കണിയാമ്പറ്റ പഞ്ചായത്ത് വികസന സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്ത് 2022-23ലെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. പദ്ധതി രേഖ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.ഉസ്മാന്‍ പദ്ധതി അവലോകനം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ബി.നസീമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിത്യ ബിജുകമാര്‍, അന്നക്കുട്ടി ജോസ്, ടി.മണി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിനു ജേക്കബ്, പി.എന്‍.സുമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ വിജയിച്ചവരെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും മെമന്റോ നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി സ്വാഗതവും ഗ്രാമ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി മുരളി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles