വ്യാപാരി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ്: മുത്തലിബ് ലുലു വീണ്ടും പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ് ജനറല്‍ ബോഡി സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി.ജോയി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ് ജനറല്‍ ബോഡി കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി.ജോയി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് മുത്തലിബ് ലിച്ചി അധ്യക്ഷത വഹിച്ചു. താരീഖ് കടവന്‍, അസ്‌ലം ബാവ, പ.ടി.അഷ്‌റഫ്, വിനോദ് വാവാച്ചി, സന്തോഷ് എക്സല്‍, സി.റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മുത്തലിബ് ലുലു (പ്രസിഡന്റ് ), ആഷിക് ബനാന(സെക്രട്ടറി), അസീസ് (ട്രഷറര്‍) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.സ്വപ്‌ന(പ്രസിഡന്റ്), ജസീല സജീര്‍ (സെക്രട്ടറി),രാജിമോള്‍ (ട്രഷറര്‍) എന്നിവരാണ് വനിതാ വിംഗ് ഭാരവാഹികള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles