ടി.ടി.ജോസഫിനു ദേശീയ പുരസ്‌കാരം

ടി.ടി.ജോസഫ്

കല്‍പറ്റ: ഭാരത് സേവക് സമാജിന്റെ(ബി.എസ്.എസ്) ഈ വര്‍ഷത്തെ ഭാരത് സേവക് ഓണര്‍ പുരസ്‌കാരത്തിനു വയനാട് കേണിച്ചിറ കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ ടി.ടി.ജോസഫിനെ തെരഞ്ഞെടുത്തു.ലഹരി മോചന പ്രവര്‍ത്തനങ്ങളും സാമൂഹിക രംഗത്തെ മറ്റു സേവനങ്ങളുമാണ് ജോസഫിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ജൂലൈ 12നു തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ ബി.എസ്.എസ് ദേശീയ ചെയര്‍മാന്‍ ഡോ.ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരദാനം നടത്തും. കണ്ണൂര്‍ ഇരിട്ടി തടിയില്‍ പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ് ജോസഫ്. തലശ്ശേരി പ്രതീക്ഷ മദ്യപാന രോഗ ചികിത്സാ കേന്ദ്രം മുന്‍ പ്രൊജക്ട് ഡയറക്ടറാണ്. ഭാര്യ ജോളിയും തോമസ്(അധ്യാപകന്‍), ആന്‍ മേരി(എം.ബി.എ വിദ്യാര്‍ഥിനി) എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles