കാട്ടാനപ്പേടി: കിടങ്ങുകളില്‍ തീയിട്ട് വനംവകുപ്പ്

കാട്ടാനകളെ തുരത്താന്‍ കിടങ്ങുകളില്‍ തീയിടുന്ന തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍

ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിന് കീഴിലുള്ള വനമേഖലയില്‍ നിന്ന് ശ്രീമധുര പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളിലേക്ക് കിടങ്ങുവഴി നുഴഞ്ഞുകയറുന്ന കാട്ടാനകളെ തുരത്താന്‍ പ്രതിരോധമാര്‍ഗങ്ങളുമായി തമിഴ്‌നാട് വനംവകുപ്പ്. കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകളും കാര്‍ഷിക വിളകളും നശിപ്പിക്കുകയും ചെയ്യുന്നത് പതാവായതോടെയാണ് കിടങ്ങളില്‍ തീയിടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. തോരപ്പള്ളി വനംവകുപ്പ് ചെക്ക് പോസ്റ്റ് മുതല്‍ ബോസ്പാറ വരെയുള്ള വനാതിര്‍ത്തിയില്‍ ആനകള്‍ ഗ്രാമങ്ങളില്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച കിടങ്ങുകളിലാണ് തീയിടുന്നത്.

കാട്ടാനകളെ തുരത്താന്‍ കുങ്കിയാനയുമായി റോന്ത് ചുറ്റുന്നു

ചീനക്കൊല്ലി റോഡ്, കുനിയില്‍, മേലമ്പലം, കുണ്ടിതോള്‍ വയലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിറക് ശേഖരിച്ച് തീ കത്തിക്കുകയാണ് ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഇതുവഴി വരുന്ന ആനകളെ തുരത്താന്‍ രാത്രിമുഴുവന്‍ ഉദയന്‍, ജോണ്‍ എന്നീ കുങ്കിയാനകളുമായി വനംവകുപ്പ് ജീവനക്കാര്‍ വനമേഖലകളില്‍ നിരീക്ഷണം നടത്തുന്നുമുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles