ഭൂജല സംരക്ഷണം: സെമിനാര്‍ നടത്തി

ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ‘ഭൂജല സംരക്ഷണവും പരിപാലനവും’ എന്ന വിഷയത്തില്‍ മാനന്തവാടി ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ‘ഭൂജല സംരക്ഷണവും പരിപാലനവും’ എന്ന വിഷയത്തില്‍ ട്രൈസം ഹാളില്‍ സെമിനാര്‍ നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ കാസ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ആര്‍. അനില്‍കുമാര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ഇ.കെ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസോസിയറ്റ് പ്രഫസറും മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ ഡോ.വി.ജി. ജോജി ക്ലാസെടുത്തു. ഭൂജല വകുപ്പ് സീനിയര്‍ ഡ്രില്ലര്‍ ടി.എസ്. സുജിത്ത് സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles