കെഎച്ച്ആര്‍എ ജില്ലാ വാര്‍ഷിക പൊതുയോഗം 21ന്

കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) ജില്ലാ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 21ന് ഹോളിഡെയ്‌സ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായര്‍, സംസ്ഥാന സമിതിയംഗം അസ്‌ലം ബാവ, ജില്ലാ പ്രസിഡന്റ് ബിജു മന്ന, സെക്ട്രടറി യു. സുബൈര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ പ്രാണിയത്ത്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം. മുജീബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റെജി വൈത്തിരി, റഷീദ് ബാംബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.20ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലന്‍ ഉദ്ഘാടനം ചെയ്യും. ബിജു മന്ന അധ്യക്ഷത വഹിക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജുലാല്‍ മുഖ്യപ്രഭാഷണം നടത്തും, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സുഗുണന്‍ പങ്കെടുക്കും. ‘ ഭക്ഷ്യ ഉത്പാദന മേഖലയിലെ സമ്പൂര്‍ണ സുരക്ഷിതത്വം’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles