പ്രവേശന പരീക്ഷാപരിശീലനത്തിനു സഹായ പദ്ധതിയുമായി സ്പന്ദനം

മാനന്തവാടി: സന്നദ്ധ സംഘടനയായ സ്പന്ദനം വയനാട്ടിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാപരിശീലനത്തിനു സഹായം നല്‍കുന്നു. പാലായിലെ പ്രമുഖ പരിശീലന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഈ അധ്യയനവര്‍ഷം പ്ലസ്ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് വാങ്ങിയവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുമായ വിദ്യാര്‍ഥികള്‍ക്കു ഒരു വര്‍ഷത്തെ പരിശീലനത്തിനു കോഴ്‌സ് ഫീസ്, ഹോസ്റ്റല്‍ ഫീസ്,
റഫറന്‍സ് മെറ്റീരിയല്‍സ് എന്നിവ സ്പന്ദനം നല്‍കും. ഉയര്‍ന്ന റാങ്കോടെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാന്‍ യോഗ്യരായ ധാരാളം ചെറുപ്പക്കാര്‍ ജില്ലയിലുണ്ട്. എന്നാല്‍ സാമ്പത്തിക പ്രയാസം മൂലം അനവധി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം ലഭിക്കുന്നില്ല. ഈ തിരിച്ചറിവാണ് പദ്ധതി ആവിഷ്‌കരിക്കാന്‍ സ്പന്ദനത്തിനു പ്രചോദനമായത്. വിശദവിവരത്തിനു മാനന്തവാടി ഫാഷന്‍ വില്ലേജ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്പന്ദനം ഓഫീസുമായോ 9447951941, 9446387074 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles