പുല്‍പ്പള്ളി വിജയയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ 1980 എസ്എസ്എല്‍സി ബാച്ച് അധ്യാപകര്‍ക്കൊപ്പം.

പുല്‍പ്പള്ളി: വിജയാ ഹൈസ്‌കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം ‘മധുരമീ ആകലനം’ എന്ന പേരില്‍ നടത്തി. സൗഹൃദം പങ്കിടല്‍, ഗുരുവന്ദം, സ്‌നഹവിരുന്ന്, ഡിവിഷനുകളില്‍ ഒത്തുചേരല്‍, കലാപരിപാടികളുടെ അവതരണം എന്നിവ നടന്നു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിപ്പിച്ച അധ്യാപകര്‍ക്കു പുറമേ അനധ്യാപക ജീവനക്കാരെയും ഗുരുവന്ദനം പരിപാടിയില്‍ ഷാളും മെമന്റോയും നല്‍കി ആദരിച്ചു.
വിജയ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, കെ.എന്‍. ശശിധരന്‍, എം.ഡി. ദേവസ്യ, കെ.ജെ. പോള്‍, ഡോ.കെ.പി. സാജു, കെ.യു. സുജാത, പി. എന്‍. സജി, കെ.എം. ജോസഫ്, കെ.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പി.സി. രാമചന്ദ്രന്‍ പിള്ള, കെ.എന്‍. ചന്ദ്രന്‍, ആനീസ് ഏബ്രഹാം, ഇ.കെ. ദേവസ്യ, എ.സി. ഏബ്രഹാം, കെ.എം. ഫിലോമിന തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles