എസ്.ഡി.പി.ഐ സമരചത്വരം നടത്തി

എസ്.ഡി.പി.ഐ സമരചത്വരം മാനന്തവാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ സമരചത്വരം നടത്തി. മുഖ്യമന്ത്രി രാജിവെക്കുക കെ.സുരേന്ദ്രനെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാടി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും കെ.സുരേന്ദ്രന്റെയും കോലം കത്തിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ ഉദ്ഘാടനം ചെയ്തു. ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടത്ത് കേസ്, കൊടകര കുഴല്‍പ്പണ കേസ്, തെരഞ്ഞെടുപ്പ് കോഴക്കേസ് തുടങ്ങി സി.പി.എം-ബി.ജെ.പി നേതാക്കള്‍ പ്രതികളാവുന്ന കേസുകള്‍ വിസ്മൃതിയിലാവുന്നത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അഴിമതികള്‍ പരസ്പരം വെച്ചുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.കെ.നൗഫല്‍, സെക്രട്ടറി ഉബൈദ് പീച്ചംകോട്, മുനിസിപ്പല്‍ പ്രസിഡന്റ് പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles