എ.പി.ജെ അബ്ദുള്‍ കലാം ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ ശനിയാഴ്ച

താളൂര്‍: നീലഗിരി ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം തുടരാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കരിയര്‍ ഡവലപ്പ്‌മെന്റ് ട്രസ്റ്റ് എ.പി.ജെ അബ്ദുള്‍ കലാം ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. പരീക്ഷ നാളെ (ജൂണ്‍ 18ന്) നീലഗിരി കോളജ് ക്യാമ്പസില്‍ വെച്ച് നടക്കും. വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് അനുസരിച്ച് സ്വര്‍ണമെഡലും ക്യാഷ് പ്രൈസും ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കും. കൂടാതെ നീലഗിരി കോളേജില്‍ ഉപരിപഠന സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ നൈപുണി പരിശീലനം, കരിയര്‍ ഗൈഡന്‍സ് എന്നിവക്കുള്ള അവസരമൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 7598331996, 9488186999.

Registration Link*https://forms.gle/w4arYa64UETf85rKA

0Shares

Leave a Reply

Your email address will not be published.

Social profiles