പി.സി.കേശവന്‍ മാസ്റ്ററെ അനുസ്മരിച്ചു

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ നടന്ന പി.സി.കേശവന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍നിന്ന്.

വെള്ളമുണ്ട: കായികാധ്യാപകനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ പി.സി.കേശവന്‍ മാസ്റ്ററെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.എം.മോഹനകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വി.കെ.ശ്രീധരന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണവും നടത്തി. എം.ചന്ദ്രന്‍ മാസ്റ്റര്‍, പി.സൂപ്പി, മംഗലശ്ശേരി നാരായണന്‍, പി.മുഹമ്മദ്, എം.സുധാകരന്‍, മണി രാജഗോപാല്‍, എം.മുരളീധരന്‍, എ.ജനാര്‍ദനന്‍, പി.സി.രഞ്ജിത്, മിഥുന്‍ മുണ്ടക്കല്‍, കെ.കെ.ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണതോടനുബന്ധിച്ചു നടത്തിയ കിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേശവന്‍ മാസ്റ്ററുടെ പത്നി ശാരദ ടീച്ചര്‍ വിതരണം ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles